പല്ല് തേയ്ക്കാന്‍ എത്രസമയം വേണം; ഒന്നും രണ്ടും മിനിട്ടുകൊണ്ട് കാര്യമില്ലെന്ന് പഠനം
ദിവസവും രണ്ടുതവണ പല്ല് തേക്കണമെന്നും അതിനായി കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും എടുക്കണമെന്നുമുള്ള കാര്യം നാം കുറെ കേട്ടുകഴിഞ്ഞതാണ്. എന്നാലും പല്ല് വൃത്തിയാക്കാന്‍ നാം എത്രസമയം ചെലവഴിക്കുന്നു എന്നത് ഒന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ മിനിറ്റ് പല്ല് തേച്ചാല്‍ മതിയാകില്ല എന്നതിന് ചില തെളിവുകളുണ്ട്. ഗവേഷണമനുസരിച്ച്, മൂന്നോ നാലോ മിനിറ്റെടുത്ത് പല്ല് തേച്ചാല്‍ മാത്രമേ മികച്ച ഫലം ലഭിക്കൂ. .
അതിനര്‍ത്ഥം നമ്മുടെ ബ്രഷിംഗ് സമയം ഇരട്ടിയാക്കണം എന്നാണ് 1970-കള്‍ മുതലാണ് രണ്ട് മിനിറ്റ് പല്ല് തേക്കണമെന്നും പിന്നീട് മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിക്കണമെന്നും ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാന്‍ തുടങ്ങിയത്. അതേസമയം നിലവിലെ നിര്‍ദേശങ്ങള്‍ 1990-കള്‍ മുതല്‍ പ്രസിദ്ധീകരിച്ച പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് ബ്രഷിംഗ് സമയം, ടെക്‌നിക്കുകള്‍, ടൂത്ത് ബ്രഷ് തരം എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഈ പഠനങ്ങള്‍ കാണിക്കുന്നത് രണ്ട് മിനിറ്റ് ബ്രഷിംഗ് ഫലം പൂര്‍ണമായും നല്‍കുന്നില്ല എന്നതാണ്. .
നാല് മിനിറ്റ് വരെ പല്ല് തേയ്ക്കാനെ ടുക്കുന്നത് പല്ലിലെ അനാവശ്യആവരണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഫലപ്രദമായി പല്ല് വൃത്തിയാക്കാനും എത്തിച്ചേരാനാകാത്ത പല്ലിന്റെ ഇടകളില്‍ എത്തി വൃത്തിയാക്കാനും ഇതുവഴി കഴിയും. എന്നാല്‍ ഇടയ്ക്കിടെ (ദിവസത്തില്‍ രണ്ടില്‍ കൂടുതല്‍ തവണ) ബ്രഷ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക, കഠിനമായി ബ്രഷ് ചെയ്യുന്നതോ ഉരച്ചിലുകളുള്ള ടൂത്ത് പേസ്റ്റുകളും ബ്രഷുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഇത് നമ്മുടെ പല്ലുകള്‍ക്കും മോണകള്‍ക്കും കേടുവരുത്തും.